പിണറായി പുറത്താകുമോ..?

സിപിഎമ്മിൽ പാർട്ടിയുടെ എല്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ പ്രായപരിധി 75 ആയി സിപിഎം നിശ്ചയിച്ചു. നിലവിൽ 80 ആയിരുന്ന പ്രായ പരിധിയാണ് 75 ആക്കി കുറച്ചത്. പുതിയ പ്രായപരിധി നിലവിൽ വന്നാൽ ഒട്ടേറെ സംസ്ഥാനകമ്മിറ്റി അംഗങ്ങൾക്ക് പുറത്ത് പോകേണ്ടിവരും. കേന്ദ്രകമ്മിറ്റി / പൊളിറ്റ്ബ്യൂറോ പ്രായപരിധി 75, സംസ്ഥാന കമ്മിറ്റികളിൽ അതിനും താഴെ പ്രായം എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം.പുതുതായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നവരുടെ പ്രായപരിധി 65 ആക്കുക എന്ന നിർദേശമാണ് കേരളത്തിൽ പരിഗണിക്കപ്പെടുന്നത്. എന്നാൽ പ്രായപരിധി കർശനമാക്കിയാൽ അടുത്ത തവണ പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി എന്നിവയിൽ മുഖ്യമന്ത്രി പിണറായി ഉൾപ്പെടുമോ എന്നതാണ് പ്രധാന ചർച്ച വിഷയം.

Leave A Reply