‘ഓലപാമ്പ് കാണിച്ച് ഭയപ്പെടുത്തേണ്ട’

അപകടകരമായ രീതിയിൽ ടൂറിസ്റ്റ് ബസ്സുകൾ അഭ്യാസ പ്രകടനം നടത്തിയത് വലിയ വാർത്തയായിരുന്നു. അഞ്ചല്‍ സ്‌കൂളില്‍ അഭ്യാസ പ്രകടനം നടത്തിയതിന് ഇവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുക്കുകയും ചെയ്തു. രണ്ട് മാസത്തേക്ക് ഇവരുടെ ലൈസൻസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.

ഈ നടപടിക്കെതിരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും എതിരെ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബസ്സുടമകൾ. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇവർ അവരുടെ പ്രതിഷേധം അറിയിച്ചത്. ഓലപാമ്പ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ടെന്നും വേണ്ടി വന്നാൽ കായികപരമായി നേരിടുമെന്നും ഇവർ പറയുന്നു. നീയൊക്കെ വിചാരിച്ചാല്‍ ചിലപ്പോള്‍ ഒന്ന് രണ്ട് മാസത്തേക്ക് ഇവരുടെ ലൈസന്‍സ് കട്ട് ചെയ്യാന്‍ സാധിച്ചേക്കും. പക്ഷേ അതിനു ശേഷവും ഇവര്‍ തന്നെയായിരിക്കും ഞങ്ങളുടെ സാരഥികള്‍’ എന്നും ഇവർ ഫേസ്ബുക്‌പോസ്റ്റിൽ പറയുന്നു.

Leave A Reply