ബിന്ദുവിന് പ്രത്യേക സുരക്ഷ

മുളക് സ്പ്രൈ ആക്രമണത്തിന് ശേഷം ബിന്ദു അമ്മിണിക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ ബിന്ദുവിന് പൊലീസ് പ്രത്യേക സുരക്ഷയാണ് ഏർപ്പെടുത്തിയത്. ചായ കുടിക്കാനും ഫോൺ ചെയ്യാനും വരെ പൊലീസ് കാവലുണ്ടായിരുന്നു. കോട്ടയത്ത് ബിന്ദു അമ്മിണി എത്തിയെന്ന വിവരമറിഞ്ഞതോടെ ശബരിമല കർമസമിതി പ്രവർത്തകരും ഇവരെ പിന്തുടർന്ന് അവിടെ എത്തിയിരുന്നു.

ഡിസംബർ രണ്ടിന് നൂറ് സ്ത്രീകളുമായി ശബരിമലയിൽ എത്തുമെന്ന് ബിന്ദു അമ്മിണി നേരത്തെ തന്നെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇവർ എത്തിയത് ശബരിമല ദർശനത്തിനാണെന്ന് പ്രവർത്തകർ കരുതിയത്. എന്നാൽ ബിന്ദു അമ്മിണി എത്തിയത് ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. എന്നാൽ ഇത്തവണ ശബരിമല യാത്രയിൽ പങ്കെടുക്കാൻ നിലവിൽ ആലോചിക്കുന്നില്ല. എന്നാൽ വരുന്നവർക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു.

Leave A Reply