സാമ്പത്തിക മാന്ദ്യം രൂക്ഷം

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ് എന്ന് രാജ്യം മുഴുവൻ പറയുമ്പോഴും ഇല്ലാ എന്ന് സമർത്തിക്കുകയാണ് നമ്മുടെ കേന്ദ്ര സർക്കാർ. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അപകടകരമായ അവസ്ഥയിലാണെന്ന് പറയുകയാണ് ജെഡിയു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവര്‍ത്തിച്ചു പറയുമ്പോഴാണ് മാന്ദ്യമുണ്ടെന്ന് എന്‍ഡിഎയിലെ തന്നെ പ്രധാന സഖ്യകക്ഷിയായ ജെഡിയു ഇത് സമ്മതിക്കുന്നത്. ഇത് എൻ ഡി എ സർക്കാരിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. അതേസമയം കേന്ദ്രസർക്കാരിനെ വിമർശിച്ച് വ്യവസായിയും ബജാജ് ഗ്രൂപ്പ് ചെയര്‍മാനുമായ രാഹുല്‍ ബജാജ് രംഗത്ത് വന്നു. സര്‍ക്കാറിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയമാണെന്നാണ് അദ്ദേഹം പറഞ്ഞത്. മുംബൈയില്‍ നടന്ന ഒരു ചടങ്ങിൽ അമിത് ഷാ യുടെ മുന്നിൽ വെച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. എന്നാൽ ആരും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു അമിത് ഷാ ഇതിനു മറുപടിയായി നൽകിയത്.

Leave A Reply