രണ്ടാം തലമുറ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും

2020 ജൂണില്‍ രണ്ടാം തലമുറ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും. ഗ്ലോബല്‍ മോഡലില്‍ കാണുന്നതുപോലെ ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്പെയര്‍ വീല്‍ ഇല്ലാത്ത ഡിഫന്‍ഡറിന്റെ അഞ്ച് ഡോര്‍ പതിപ്പാകും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക.

രണ്ട് ഡീസല്‍, രണ്ട് പെട്രോള്‍ എഞ്ചിനുകള്‍, ഒരു ഹൈബ്രിഡ് എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്ന നാല് എഞ്ചിന്‍ ഓപ്ഷനുകളാകും ഡിഫെന്‍ഡറില്‍ കമ്ബനി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ ഇതിനോടകം തന്നെ പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവി പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനായ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ‘P300’ എഞ്ചിന്‍ മാത്രമായിരിക്കും കമ്ബനി ഇന്ത്യയില്‍ അവതരിപ്പിക്കുക. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110-ന് 80 ലക്ഷം രൂപ മുതല്‍ 97 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Leave A Reply