ബിഎസ് 6 ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് വിപണിയില്‍ അവതരിപ്പിച്ചു

ബിഎസ് 6 പാലിക്കുന്ന ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് വിപണിയില്‍ അവതരിപ്പിച്ചു. ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ നിരയില്‍ ബിഎസ് 6 പാലിക്കുന്ന ആദ്യ മോഡലാണ് ജൂപ്പിറ്റര്‍ ക്ലാസിക്. 67,911 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്‌കൂട്ടറില്‍ ഇടി-എഫ്‌ഐ (ഇക്കോ ത്രസ്റ്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍) സാങ്കേതികവിദ്യ നല്‍കിയതായി ടിവിഎസ് അറിയിച്ചു.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. എന്നാല്‍ പിറകില്‍ പ്രത്യേകം ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറുകള്‍ നല്‍കി പരിഷ്‌കരിച്ചു. സ്റ്റാന്‍ഡേഡായി 130 എംഎം ഡ്രം ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു.  യുഎസ്ബി ചാര്‍ജര്‍,
മൊബൈൽ ഫോണ്‍ സൂക്ഷിക്കുന്നതിന് പ്രത്യേക സ്ഥലം എന്നിവ ക്രമീകരിച്ചിട്ടുണ്ട്

സ്റ്റാന്‍ഡേഡ്, ഇസഡ്‌എക്‌സ് (ഡിസ്‌ക് & ഡ്രം), ക്ലാസിക്, ഗ്രാന്‍ഡേ എന്നീ വേരിയന്റുകളിലാണ് ടിവിഎസ് ജൂപ്പിറ്റര്‍ ലഭിക്കുന്നത്. ബിഎസ് 6 പാലിക്കുന്ന ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് സ്‌കൂട്ടറിന് നിലവിലെ അതേ 110 സിസി എന്‍ജിനാണ് കരുത്തേകുന്നത്.

Leave A Reply