ഇ.സി.ജി, ലാബ് ടെക്‌നീഷ്യൻ താത്കാലിക നിയമനം

പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇ.സി.ജി ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഇ.സി.ജി, ടെക്‌നീഷ്യന് പ്രതിദിനം 250 രൂപയും ലാബ് ടെക്‌നീഷ്യന് പ്രതിദിനം 400 രൂപയുമാണ് വേതനം. സർക്കാർ അംഗീകൃത ഇ.സി.ജി, ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പാസായിരിക്കണം. ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ 20നും ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ 27ന് രാവിലെ പത്തിനും പൂവാർ സി.എച്ച്.സിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയം തുടങ്ങിയ അനുബന്ധ രേഖകളുമായി ഹാജരാകണം.

Leave A Reply