ചൂണ്ടയില്‍ കുരുങ്ങിയത് 18.5 കിലോ ഭാരമുള്ള മത്സ്യം; മാർക്കറ്റിൽ വിറ്റത് 12,000 രൂപയ്ക്ക്

കൊല്‍ക്കത്ത: ​ഗം​ഗാ നദിയിൽ ചൂണ്ടയിടാൻ പോയ യുവാവിന്റെ ചൂണ്ടയിൽ കുടുങ്ങിയത് 18.5 കിലോ ഭാരമുള്ള ഭെട്കി മത്സ്യം. പശ്ചിമ ബംഗാളിലെ ഫുലേശ്വര്‍ മാര്‍ക്കറ്റിൽ 12,000 രൂപയ്ക്കാണ് ഈ മത്സ്യം വിറ്റു പോയത്. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലെ ഉലുബരിയ സ്വദേശിയായ തരുണ്‍ ബേരയുടെ ചൂണ്ടയിലാണ് ഭീമൻ ഭെട്കി മത്സ്യം കുടുങ്ങിയത്.

ചൊവ്വാഴ്ച രാവിലെ സുഹൃത്തുക്കൾക്കൊപ്പം ഗംഗാ നദിയില്‍ ചൂണ്ടയിടാൻ പോയതായിരുന്നു തരുൺ. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു അദ്ദേഹം ചൂണ്ടയിടാന്‍ പോയത്. ചൂണ്ടയെറിഞ്ഞ് അല്‍പ്പസമയത്തിനകം എന്തോ കൊളുത്തിയതായി സംശയം തോന്നിയ തരുണ്‍ ബേര ചൂണ്ട വലിക്കാന്‍ തുടങ്ങി.

വലിക്കും തോറും ചൂണ്ടയുടെ കനം കൂടുന്നതായി തരുണിന് അനുഭവപ്പെട്ടതോടെ കുരുങ്ങിയത് ഏതോ വലിയ മീനാണെന്ന് അദ്ദേഹത്തിന് മനസിലായി. വളരെ കഷ്ടപ്പെട്ട് ചൂണ്ട വലിച്ച് കരക്കെത്തിച്ചതോടെയാണ് സാധാരണ കുടുങ്ങുന്നതില്‍ നിന്നും പതിന്മടങ്ങ് വലുപ്പമുള്ള മത്സ്യമാണ് കുടുങ്ങിയിരിക്കുന്നതെന്ന് മനസിലായത്. ഉടന്‍ തന്നെ ഉവര്‍ മത്സ്യത്തെ ഫുലേശ്വര്‍ മാര്‍ക്കറ്റില്‍ എത്തിച്ചു. 12,000 രൂപയ്ക്ക് മത്സ്യം വിറ്റു പോകുകയും ചെയ്തു.

Leave A Reply