ഇന്ദിരാഗാന്ധിയുടെ ജന്മ ഗൃഹത്തിന് 4.35 കോടി രൂപയുടെ ഭവന നികുതി നോട്ടീസ്

പ്രയാഗ് രാജ്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മ ഗൃഹമായ യുപിയിലെ പ്രയാഗ് രാജിലുള്ള ആനന്ദ ഭവന്‍ ഭവനനികുതി ഇനത്തില്‍ 4.35 കോടി രൂപ അടയ്ക്കണമെന്ന് ഉത്തരവ്. പാര്‍പ്പിടം എന്ന ഗണത്തില്‍ നിന്ന് ഒഴിവാക്കി 2013 മുതലുള്ള കുടിശ്ശിക അടക്കമാണ് ഇത്രയും തുക നികുതിയായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജവഹർലാൽ നെഹ്‌റു സ്മാരക ട്രസ്റ്റാണ് ഗാന്ധി ആനന്ദ് ഭവൻ പരിപാലിക്കുന്നത്.

മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ വസ്തു നികുതി ചട്ട പ്രകാരമാണ് നോട്ടീസ് നൽകിയതെന്ന് പ്രയാഗ്‌രാജ് മുനിസിപ്പൽ കോർപ്പറേഷൻ ടാക്‌സ് അസസ്‌മെന്റ് ഓഫീസർ പി.കെ. മിശ്ര പറഞ്ഞു. നികുതി തുക നിശ്ചയിക്കുന്നതിനായി സർവേ സംഘടിപ്പിച്ചിരുന്നുവെന്ന് മിശ്ര പറഞ്ഞു. നികുതി നിർണയവുമായി ബന്ധപ്പെട്ട് എതിരഭിപ്രായങ്ങളും ക്ഷണിച്ചിരുന്നു. എന്നാൽ അങ്ങനെയൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നികുതി നിർണയം പൂർത്തിയാക്കി നോട്ടീസ് അയക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply