ഷെയിൻ നിഗം ചിത്രം ഖൽബ്: ഫസ്റ് ലുക് പോസ്റ്റർ കാണാം

ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം ഖൽബിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സിനിമപ്രാന്തൻ പ്രൊഡക്ഷൻസും അർജുൻ അമരാവതി ക്രീയേഷൻസും ചേർന്നൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്.സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈൽ കോയയും ചേർന്നാണ്.

ഒരു പ്രണയ ചിത്രമായി ഒരുക്കുന്ന സിനിമയിൽ സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവർ ആണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. പൂർണ്ണമായും ആലപ്പുഴയിൽ ഒരുക്കുന്ന സിനിമക്ക്‌ സംഗീതം നൽകിയിരിക്കുന്നത് പ്രകാശ് അലക്സ്‌, വിമൽ നാസർ, റെനീഷ് ബഷീർ, നിഹാൽ എന്നിവർ ചേർന്നാണ്.

Leave A Reply