ജിമ്മി ഈ വീടിന്റെ ഐശ്വര്യം; ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

നവാഗതനായ രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അവതാരകനും നടനുമായ മിഥുൻ രമേശ് നായകനായി എത്തുന്ന ചിത്രത്തിൽ ദിവ്യാ പിള്ള ആണ് നായിക.

ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് , ജോയ് മാത്യു , ഹരീഷ് കണാരൻ ,ലാൽ ജോസ് ശ്രീജ രവി എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്നു. പൂർണ്ണമായും ദുബായിൽ ചിത്രീകരിച്ച ചിത്രം ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറിൽ കെ വി വിജയകുമാർ പാലക്കുന്ന് ആണ് നിർമിച്ചിരിക്കുന്നത്.

Leave A Reply