പ​ത്ത് ട്രി​പ്പ്, 16 രാ​ജ്യ​ങ്ങ​ൾ; കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ യാ​ത്ര​ക​ളി​ൽ മു​ൻ​നി​ര​യി​ൽ വി. ​മു​ര​ളീ​ധ​ര​ൻ

ന്യൂഡല്‍ഹി: കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ യാ​ത്ര​ക​ളി​ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ആഗസ്ത് മുതല്‍ നവംബര്‍ വരെയുള്ള കണക്കുകളിലാണ് മോദിയെ മുരളീധരന്‍ മറികടന്നത്. പത്ത് വിദേശയാത്രകളിലായി 16 രാജ്യങ്ങളാണ് മുരളീധരന്‍ സന്ദര്‍ശിച്ചത്.

ലോ​ക്സ​ഭാം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി വി. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഭൂ​ട്ടാ​ൻ, ഫ്രാ​ൻ​സ്, യു​എ​ഇ, ബ​ഹ്​റി​ൻ, റ​ഷ്യ, യു​എ​സ്, സൗ​ദി അ​റേ​ബ്യ, താ​യ്ല​ൻ​ഡ്, ബ്ര​സീ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ച​ത്. ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന ഹൗ​ഡി മോ​ദി പ​രി​പാ​ടി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ണം ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.മുരളീധരനെ പോലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴ് വിദേശ രാജ്യങ്ങളും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആറ് വിദേശ രാജ്യങ്ങളുമാണ് ഈ കാലയളവില്‍ സന്ദര്‍ശിച്ചത്.

Leave A Reply