അമ്മ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി

കോട്ടയം: കോട്ടയം ഉഴവൂരില്‍ അമ്മ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. സൂര്യ എന്ന പതിനൊന്നു വയസുകാരിയെയാണ് അമ്മ ഷാലി കൊലപ്പെടുത്തിയത്. ഉഴവൂരിനടുത്ത് കരുനെച്ചിയിൽ വൈകീട്ട് ആറുമണിയോടെയാണ് സംഭവം.  ഷാലിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവര്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Leave A Reply