ശബരിമല: ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പിഴ ഈടാക്കിയത് 35,000 രൂപ

പത്തനംതിട്ട: ശബരിമല മണ്ഡല കാല  തീര്‍ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധന യില്‍ വ്യാപക  ക്രമക്കേട് കണ്ടെത്തി.  കടകളില്‍ നിന്നും 35000 രൂപ പിഴ ഈടാക്കി.

ജില്ലാ കളക്ടര്‍ നിജപ്പെടുത്തിയ അളവിൽ കുറച്ച് ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിനും പാക്കറ്റുകളില്‍ നിയമാനുസൃതമായി ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍ പൂർണമായും രേഖപ്പെടുത്താതെ ഇരുന്നതിനുമാണ് പിഴ ഈടാക്കിയത്. കടകള്‍ക്ക് ലൈസന്‍സ്, തൊഴില്‍ കാര്‍ഡ്, സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവ ഹാജരാക്കാതിരുന്ന എട്ടു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.

ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലാത്തതിന് 3000 രൂപയും  നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയതിന് അഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് 3000 രൂപയും പിഴ ഈടാക്കി.

Leave A Reply