മരട് ഫ്ലാറ്റും സിനിമയാകുന്നു; സംവിധാനം കണ്ണന്‍ താമരക്കുളം

കൊച്ചി: മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍ വിഷയം സിനിമയാക്കുന്നു. മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളെ അണിനിരത്തിയാണ് മരട് വിഷയം സിനിമയാക്കാന്‍ കണ്ണന്‍ താമരക്കുളം ഒരുങ്ങുന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘മരട് 357’ എന്നാണ് പേരിട്ടിരിക്കുന്നത്. അഞ്ചാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിച്ച വിഷയം കേരള സമൂഹം ഒന്നടങ്കം ചര്‍ച്ചചെയ്തിരുന്നു. ദിനേഷ് പള്ളത്താണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജയറാം പ്രധാന വേഷത്തില്‍ എത്തിയ പട്ടാഭിരാമനു ശേഷം കണ്ണന്‍ താമരക്കുളവും ദിനേഷ് പള്ളത്തും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. രവി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായഗ്രഹണം. കൈതപ്രം, മുരുകന്‍കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വ്വഹിക്കുന്നു.

Leave A Reply