ശ്വാസകോശം സ്പോഞ്ച് പോലെ; ചെയിന്‍ സ്മോക്കറുടെ ശ്വാസകോശത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ജിയാങ്സു(ചൈന):  ശ്വാസകോശം സ്പോഞ്ചു പോലെയാണെന്ന പരസ്യം ഗൗരവത്തിലെടുക്കാത്തവർ കാണൂ, ഇതാണ് 30 വർഷം പുകവലിക്ക് അടിമയായി അടുത്തിടെ മരിച്ച ഒരാളുടെ ശ്വാസകോശം. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇതിന്റെ ചിത്രം പങ്ക് വച്ചിരിക്കുന്നത് .

ഒരു പാക്കറ്റ് സിഗരറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന ആളായിരുന്നു ഇയാള്‍. ഒന്നിലധികം ശ്വാസകോശം തകരാറുകളുമായി  അമ്പത്തിരണ്ടാം വയസിലാണ് ഇയാള്‍ മരിക്കുന്നത്. മരണത്തിന് മുന്‍പ് ഒരിക്കലും ഇയാളെ സിടി സ്കാനിന് വിധേയനാക്കിയിരുന്നില്ലെന്ന് ശസ്ത്രക്രിയ നയിച്ച ഡോക്ടര്‍ ചെന്‍ വിശദമാക്കി. ശ്വാസകോശം ദാനം ചെയ്യാനുള്ള ഓക്സിജനേഷന്‍ പരിശോധനയില്‍ തകരാര്‍ കാണാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്തതെന്നും ഡോക്ടര്‍ ചെന്‍ കൂട്ടിച്ചേര്‍ത്തു.

മരണത്തിന് ശേഷം തന്‍റെ ശരീരാവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം നല്‍കിയാണ് അൻപത്തിരണ്ടുകാരൻ മരിച്ചത്. അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോക്ടര്‍മാര്‍ ഇവയൊന്നും ഒരുതരത്തിലും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു . സാധാരണ ഒരാളുടെ ശ്വാസകോശം പിങ്ക് നിറത്തിലായിരിക്കും. എന്നാൽ ഇയാളുടെ ശ്വാസകോശം ചാര്‍ക്കോള്‍ നിറത്തിലായിരുന്നു. തുടർന്നാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വച്ചത് . ഇതു കണ്ടാലെങ്കിലും മനസ്സ് മാറുന്നവരുണ്ടെങ്കിൽ അത് ഒരു നേട്ടമാണെന്ന് കരുതിയാണ് ചിത്രങ്ങൾ ഡോക്ടർമാർ പങ്കുവച്ചിരിക്കുന്നത്.

Leave A Reply