സൗദിയില്‍ കൈക്കൂലി കേസില്‍ പിടിയിലായ 18 പേര്‍ക്ക് തടവുശിക്ഷ

റിയാദ്: സൗദി അറേബ്യയിൽ കൈക്കൂലി, വ്യാജരേഖ ചമക്കൽ കേസുകളിൽ സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായികൾ, വാണിജ്യ സ്ഥാപന നടത്തിപ്പുകാർ തുടങ്ങിയ 18 പേർക്ക് തടവുശിക്ഷ. 55 വർഷത്തോളം തടവും 40 ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിച്ചവർ ഈ കൂട്ടത്തിലുണ്ട്.

വ്യവസായിയിൽ നിന്ന് കൈക്കൂലിയും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഉദ്യോഗസ്ഥനെതിരെ അഴിമതി, വഞ്ചന, അധികാര ദുർവിനിയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇയാൾക്ക് 16 വർഷത്തെ തടവുശിക്ഷയും വൻതുകയുടെ സാമ്പത്തിക പിഴയുമാണ് ലഭിച്ചത്. ഇയാളുടെ കീഴിലുള്ള ജീവനക്കാരും കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് കോടതി കണ്ടെത്തി. ഇവർക്കും തടവും പിഴയും വിധിച്ചിട്ടുണ്ട്.

Leave A Reply