ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു

നാളെ ആരംഭിക്കുന്ന ഇംഗ്ലണ്ട് ന്യൂസിലൻഡ് ടെസ്റ്റ് മത്സരത്തിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. 11 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കെയ്ൻ വില്യംസൺ നായകനായി എത്തുന്ന ടീമിൽ മൂന്ന് പേസർമാരാണ് ഉള്ളത്. ടി20 പരമ്പരയിൽ തോൽവിയേറ്റുവാങ്ങിയ ന്യൂസിലൻഡിന് ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് അനിവാര്യമാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡ് പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നിവർ ടീമിൽ ഇടം നേടിയപ്പോൾ ലോക്കി ഫെർഗൂസൺ ടീമിൽ ഇടം നേടിയില്ല.

ന്യൂസിലൻഡ് ടീം: കെയ്ൻ വില്യംസൺ,ടോഡ് ആസ്റ്റൽ,ടോം ബ്ലണ്ടൽ,ട്രെന്റ് ബോൾട്ട്,കോളിൻ ഡി ഗ്രാൻഡ്ഹോം,ലോക്കി ഫെർഗൂസൺ,മാറ്റ് ഹെൻ‌റി,ടോം ലാതം, ഹെൻറി നിക്കോൾസ്,ജീത് റാവൽ,മിച്ചൽ സാന്റ്നർ,ടിം സൗത്തി,റോസ് ടെയ്‌ലർ,നീൽ വാഗ്നർ.

Leave A Reply