ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി റ​നി​ൽ വി​ക്ര​മ​സിം​ഗെ രാ​ജി ​വ​ച്ചു; മഹിന്ദ രാജപക്‌സെ പുതിയ പ്രധാനമന്ത്രി

കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു. പുതിയ പ്രധാനമന്ത്രിയായി മുൻ പ്രസിഡന്റ് മഹീന്ദ രജപക്സെ സ്ഥാനമേൽക്കും . രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി നേതൃത്വം നൽകിയ സഖ്യത്തിന്റെ സ്ഥാനാർഥി സജിത് പ്രേമദാസ പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ റനിൽ വിക്രമസിംഗെ രാജി വയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

രണ്ട് ദിവസം മുൻപാണ് ലങ്കയുടെ പുതിയ പ്രസിഡന്റായി ഗോതബയ രജപക്സെ ചുമതലയേറ്റത് . 2020 ഏപ്രിലിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പു വരെ ഇടക്കാല സർക്കാരിനെ നിയോഗിക്കാനുള്ള അധികാരം ഗോതാബയയ്ക്കാണ്. ജ്യേഷ്ഠസഹോദരനും മുൻ പ്രസിഡന്റുമായ മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി ഗോതാബയ നിയമിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു . 

Leave A Reply