മദ്യപസംഘത്തിന്റെ ആക്രമണത്തിൽ ബാങ്ക് സുരക്ഷജീവനക്കാരന് ഗുരുതര പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരക്ക് സമീപം നെല്ലിമൂട് സർവ്വീസ് സഹകരണ ബാങ്കിന്റെ സുരക്ഷ ജീവനക്കാരനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം. രണ്ടു പേർ പോലീസ് കസ്റ്റഡിയില്‍. സുരക്ഷ ജീവനക്കാരനെ കൈയ്യേറ്റം ചെയ്ത മദ്യപ സംഘം ബിയർ കുപ്പി കൊണ്ട് തലക്കടിക്കുകയും  പൊട്ടിയ കുപ്പി ഉപയോഗിച്ച് വയറ്റില്‍  കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സുരക്ഷ ജീവനക്കാരൻ നെല്ലിമൂട് സ്വദേശി അനി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബാങ്കിന് സമീപം വാഹനം പാർക്ക് ചെയ്ത് മദ്യപിക്കുന്നത് സുരക്ഷ ജീവനക്കാരൻ ചോദ്യം ചെയ്തത് മദ്യപസംഘത്തെ പ്രകോപിപ്പിച്ചു. തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ ബിയർ കുപ്പി കൊണ്ട് തലക്കടിക്കുകയായിരുന്നു.

Leave A Reply