ചൈനയെ ഞെട്ടിച്ച് ഇന്ത്യ

നയതന്ത്രത്തിൽ തീരുമാനങ്ങൾക്കല്ല തീരുമാനങ്ങൾ എടുക്കുന്നതിനുള്ള വേഗതയ്ക്കാണ് പ്രാധാന്യം. കഴിഞ്ഞ ഞായറാഴ്ച ശ്രീലങ്കയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ലതല്ലായിരുന്നില്ല. ചൈനയോട് എന്നും ആഭിമുഖ്യം പുലർത്തിയിരുന്ന രാജപക്‌സെ സഹോദരൻമാരുടെ കൈകളിലേക്ക് ദ്വീപ് ഭരണം ചുരുങ്ങി.

ലോകമെമ്പാടുമുള്ള നയതന്ത്ര വിദഗ്ദ്ധർ ശ്രീലങ്കയുടെ തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ ചൈന ബന്ധവുമായി കൂട്ടിച്ചേർത്താണ് വിശകലനം ചെയ്തതെന്നും ശ്രദ്ധേയമാണ്. ചൈനയുടെ വിജയമെന്ന രീതിയിൽ ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യവേയാണ് ഇന്ത്യ സുപ്രധാനമായ നയതനന്ത്ര നീക്കം നടത്തിയത്. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം കഴിയവേ ന്യൂഡൽഹിയിൽ നിന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരിട്ട് ശ്രീലങ്കയിൽ പറന്നിറങ്ങുകയായിരുന്നു. നേരിട്ട് അഭിനന്ദനം അറിയിക്കുവാനാണ് എത്തിയതെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും ഡൽഹിയുടെ സന്ദേശം കൃത്യമായി എത്തിക്കുവാനായിരിക്കും അദ്ദേഹത്തിന്റെ ദൗത്യം.

Leave A Reply