ശബരിമലയിൽ സർക്കാർ കുടുങ്ങി

നൂറ് വർഷം കാത്തിരുന്നാലും ശബരിമലയിൽ സർക്കാർ നിയമനിർമ്മാണം നടത്തില്ലെന്ന് സുപ്രീം കോടതി. വർഷത്തിൽ 50 ലക്ഷത്തിലധികം തീർത്ഥാടകർ വരുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശബരിമലയ്‌ക്കു വേണ്ടി പ്രത്യേക നിയമം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ഹ‌ർജി പരിഗണിക്കവെയാണ് ജസ്‌റ്റിസ് രമണ ഇക്കാര്യം വ്യക്തമാക്കിയത്.

വനിതകൾക്ക് ദേവസ്വം ബോർഡിൽ മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ച സർക്കാരിനോട് ഏഴംഗബെഞ്ച് ശബരിമലയിൽ യുവതികൾ പ്രവേശിക്കണ്ട എന്ന് ഉത്തരവിടുകയാണെങ്കിൽ ഇത് എങ്ങനെ പ്രായോഗികമാവുകയെന്നും ചോദിച്ചു. ശബരിമലയ്‌ക്ക് പ്രത്യേക നിയമം നിർമ്മിക്കുമെന്ന് രണ്ട് മാസം മുമ്പ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതനുസരിച്ച് ഇന്ന് കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോൾ നിയമത്തിന്റെ ഒരുകരട് സർക്കാർ കോടതിയ്‌ക്ക് കൈമാറുകയാണ് ചെയ്‌തത്.

 

Leave A Reply