ദേശീയ പൗ​ര​ത്വ ര​ജി​സ്റ്റ​ർ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​പ്പാ​ക്കു​മെ​ന്ന് അ​മി​ത്ഷാ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​മെമ്പാ​ടും പൗ​ര​ത്വ ര​ജി​സ്റ്റ​ർ (എ​ൻ​ആ​ർ​സി) ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥത എൻ.ആർ.സിയിൽ ഇല്ലെന്നും ആരും പേടിക്കേണ്ടതില്ലെന്നും ഷാ പറഞ്ഞു.

എ​ൻ​ആ​ർ​സി എ​ന്ന​ത് എ​ല്ലാ​വ​രെ​യും പൗ​ര​ത്വ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​ക്രി​യ മാ​ത്ര​മാ​ണെ​ന്നും അ​മി​ത്ഷാ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​സാ​മി​ൽ എ​ൻ​ആ​ർ​സി വീ​ണ്ടും ന​ട​പ്പാ​ക്കും. ഇ​തി​ൽ പേ​ര് ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം, അയൽരാഷ്ട്രങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ മുസ്ലിംകൾ അല്ലാത്ത അഭയാർത്ഥികൾക്ക് പൗരത്വം നൽകുമെന്നും പൗരത്വ ബിൽ അതുദ്ദേശിച്ചുള്ളതാണെന്നും ഷാ പറഞ്ഞു.

Leave A Reply