അന്തരീക്ഷ ചുഴി; അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

കൊച്ചി: അടുത്ത അഞ്ച് ദിവസം കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശക്തമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കേരളവും തമിഴ്‌നാടും കൂടാതെ കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലും മഴ ശക്തിപ്രാപിക്കും. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ ശക്തമായ മഞ്ഞു വീഴ്ചയ്ക്കും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave A Reply