യുഎഇയിൽ എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടാൽ ഇനി 24 മണിക്കൂറിനകം പുതിയ കാർഡ്

അബുദാബി : യുഎഇക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ദേശീയ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡി നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താൽ 24 മണിക്കൂറിനകം പുതിയ കാർഡ് ലഭിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതിനു 150 ദിർഹം അധികം നൽകിയാൽ മതിയാകും. സാധാരണ വീസ പുതുക്കുന്നതോടനുബന്ധിച്ചാണ് എമിറേറ്റ്സ് ഐഡിയും പുതുക്കുന്നത്.

സ്വതന്ത്ര വ്യാപാര മേഖലയായ ഫ്രീസോണുകളിൽ ജോലി ചെയ്യുന്നവർക്ക് 3 വർഷത്തേക്കും അല്ലാത്തവർക്ക് 2 വർഷത്തേക്കുമാണ് എമിറേറ്റ്സ് ഐഡി നൽകുന്നത്. 3 വർഷത്തേക്കുള്ള കാർഡിന് 370 ദിർഹമും 2 വർഷത്തേക്കുള്ള കാർഡിന് 270 ദിർഹമുമാണ് നിരക്ക്. സാധാരണ ഗതിയിൽ വിരലടയാളം എടുത്തു കഴിഞ്ഞാൽ 3 മുതൽ 7 ദിവസത്തിനകം എമിറേറ്റ്സ് ഐഡി ലഭിക്കും.

കാർഡ് നഷ്ടപ്പെട്ടാൽ പുതുക്കി ലഭിക്കുന്നതിനും ഈ കാലതാമസമുണ്ടായിരുന്നു. എന്നാൽ ഇനി സ്വദേശികൾക്കും യുഎഇയിലുള്ള ജിസിസി പൗരന്മാർക്കും പുതുതായി കാർഡ് എടുക്കുമ്പോഴും 24 മണിക്കൂറിനകം ലഭിക്കും.

Leave A Reply