പതി പത്നി ഓർ വൊ ഡിസംബർ ആറിന് പ്രദർശനത്തിന് എത്തും

കാർത്തിക് ആര്യൻ, ഭൂമി പഡ്‌നേകര്‍, അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “പതി പത്നി ഓർ വൊ”.1978 ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്കാണ് ഇത്. മുദസ്സർ അസീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാജേഷ് ശർമ്മ,അപർശക്തി ഖുറാന, കെ. റെയ്ന,നവ്‌നി പരിഹാർ,ഗീത അഗർവാൾ ശർമ്മ, സണ്ണി സിംഗ് , കൃതി സാനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ടി-സീരീസിൻറെയും, ബി.ആർ സ്റ്റുഡിയോസിൻറെയും ബാനറിൽ ഭൂഷൺ കുമാർ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2019 ഡിസംബർ 6 ന് ഇന്ത്യയിൽ പ്രദർശനത്തിന് എത്തും.

Leave A Reply