ഒരിട​വേ​ള​യ്ക്കു​ശേ​ഷം മൊറീഞ്ഞോ എത്തുന്നു; ചില കളികൾ പഠിപ്പിക്കാൻ !

ലോക ഫുട്‌ബോളിലെ ഗ്ലാമര്‍ കോച്ചുമാരില്‍ ഒരാളായ ജോസ് മൊറീഞ്ഞോ ചെറിയൊരു ബ്രേക്കിനു ശേഷം വീണ്ടും പരിശീലകക്കുപ്പായത്തില്‍. മൗ​റീ​ഞ്ഞോ​യെ ഇം​ഗ്ലീ​ഷ് ക്ല​ബ്ബ് ടോ​ട്ട​നം പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. മൗ​റീ​ഷ്യോ പോ​ച്ചെ​റ്റി​നൊ​യെ പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണു ടോ​ട്ട​നം ഹോ​ട്സ്പ​ർ പു​തി​യ പ​രി​ശീ​ല​ക​നെ പ്ര​ഖ്യാ​പി​ച്ച​ത്. 2022-23 വ​രെ​യാ​ണു ക​രാ​ർ.

വിവിധ ടീമുകള്‍ക്കൊപ്പം നിരവധി കിരീട വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള കോച്ചാണ് മൊറീഞ്ഞോ. മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ശേഷം അദ്ദേഹത്തിന് ടീമില്ലായിരുന്നു. ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി മൊറീഞ്ഞോയ്ക്കു ടോട്ടനത്തില്‍ നിന്നും ഓഫര്‍ ലഭിക്കുന്നത്. പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍ എന്നീ നാലു രാജ്യങ്ങളിലും ലീഗ് കിരീടം നേടിയ കോച്ച്കൂടിയാണ് അദ്ദേഹം.

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച പ​രി​ശീ​ല​ക​രി​ൽ ഒ​രാ​ളെ​യാ​ണു സ്പ​ർ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ക്ല​ബ് ചെ​യ​ർ​മാ​ൻ ലെ​വി പ​റ​ഞ്ഞു. ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് വി​ശ്വാ​സ​വും ഉൗ​ർ​ജ​വും കൊ​ണ്ടു​വ​രാ​ൻ മൗ​റീ​ഞ്ഞോ​യ്ക്ക് സാ​ധി​ക്കു​മെ​ന്നും ലെ​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Leave A Reply