അഞ്ചനയുടെ കണ്ണീരൊപ്പി സിആർപിഎഫ്, ഇനി പുതുജീവിതം; മലയാളം എക്സ്പ്രസ് ന്യൂസ് ബി​ഗ് ഇംപാക്ട്

തി​രു​വ​ന​ന്ത​പു​രം: ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ അഞ്ജനക്ക് മലയാളം എക്സ്പ്രസ് ന്യൂസിന്റെ ഇടപെടൽ വലിയ വഴിത്തിരിവാകുന്നു. മലയാളം എക്സ്പ്രസ് ന്യൂസ് നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ട് അഞ്ചനയെ ചേർത്തു പിടിക്കാൻ തയ്യാറായി പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്റർ രം​ഗത്തെത്തി.

അഞ്ജനയുടെ ദുരിത ജീവിതത്തിന്റെ ആഴം മനസിലാക്കിയ സിആർപിഎഫ് ഡിഐജി മാത്യു എ ജോൺ വിഷയത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി. അഞ്ജനയേയും സഹോദരനേയും ക്യാമ്പിലേക്ക് വിളിച്ചു വരുത്തിയ ഡിഐജി കാര്യങ്ങൾ നേരിട്ട് അന്വേഷിച്ചറിഞ്ഞു. തുടർന്ന് തുടർ ചികിത്സക്കായുള്ള എല്ലാ സഹായങ്ങളും അഞ്ചനക്ക് ഡിഐജി വാഗ്ദ്ധാനം ചെയ്തു.

ക്യാമ്പിലെ മുൻ ഉദ്യോഗസ്ഥനായ അഞ്ജനയുടെ അച്ഛൻ മാധവന്റെ സർവീസ് മുൻനിർത്തി മുന്നോട്ടുള്ള ചികിത്സക്ക് വേണ്ട എല്ലാ സഹായങ്ങളും സിആർപിഎഫ് തന്നെ ലഭ്യമാക്കുമെന്നും ഡിഐജി മാത്യു എ ജോൺ മലയാളം എക്സ്പ്രസ് ന്യൂസിനോട് പറഞ്ഞു.

Leave A Reply