വ്യാജ കമ്പനികളുടെ പേരിൽ കോടികളുടെ ജി.എസ്.ടി തട്ടിപ്പ് : രണ്ടുപേർ കസ്റ്റഡിയിൽ

വളാഞ്ചേരി: വ്യാജ കമ്പനികളുടെ പേരില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖ്, ഫൈസല്‍ നാസര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ ഒളിവിലാണ്. വളാഞ്ചേരി എടയൂര്‍ സ്വദേശി യൂസഫിന്റെ പരാതിയിലാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്.

ജി.എസ്.ടി തുക അടയ്ക്കാതായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരാതിക്കാരനെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടയ്ക്കാ കച്ചവടം നടത്തിയതായി കൃത്രിമരേഖ നിര്‍മ്മിച്ചാണ് ഇവര്‍ പണം തട്ടിയത്. കയറ്റുമതിയുടെ വ്യാജരേഖകള്‍ നല്‍കി ജി.എസ്.ടിയില്‍ നിന്ന് അഞ്ചു ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇന്‍പുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്. കൊട്ടടയ്ക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയാണെന്ന് പറഞ്ഞാണ് നിക്ഷേപകരെ സമീപിച്ചിരുന്നത്. ജി.എസ്.ടി അക്കൗണ്ട് നിര്‍മ്മിക്കുന്നതും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം പ്രതികളായിരുന്നു.

പ്രതികളുടെ പൊന്നാനിയിലെ വീട്ടിൽ പൊലീസ് ഒരേസമയം നടത്തിയ റെയ്ഡിൽ നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പിടിച്ചെടുത്തു. പലരിൽ നിന്നായി 107 കോടി രൂപയുടെ ഇടപാടുകളുടെ ജി.എസ്.ടി ബിൽ ട്രേഡിൽ തട്ടിപ്പു നടത്തിയെന്ന് പൊലീസ് പറഞ്ഞു. 

Leave A Reply