ഒക്ടോബറിൽ 10,634 യൂണിറ്റ് വിൽപ്പനയുമായി മാരുതി എസ്-പ്രെസ്സോ

2018 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി അവതരിപ്പിച്ച ഫ്യൂച്ചര്‍ എസ് കണ്‍സപ്പ്റ്റിനെ ആസ്പദമാക്കി കമ്ബനി നിര്‍മ്മിച്ച മൈക്രോ എസ്‌.യു.വി എസ്-പ്രെസ്സോയ്ക്ക് ഒക്ടോബർ മാസത്തിൽ 10,634 യൂണിറ്റുകൾ വിൽപ്പന നടത്തിയതായി പ്രഖ്യാപിച്ച് മാരുതി സുസുക്കി. കഴിഞ്ഞ മാസം മാരുതിയുടെ ശ്രേണിയിൽ നിന്ന് ഏറ്റവുമധികം വിൽപ്പന നടത്തിയ 10 മോഡലുകളുടെ പട്ടികയിൽ ഇടംപിടിക്കാനും എസ്-പ്രെസ്സോയ്ക്ക് സാധിച്ചു. ആൾട്ടോ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകളാണ് പതിവുപോലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.

3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മോഡലിന്റെ അടിസ്ഥാന വകഭേദത്തിന് 3.69 ലക്ഷം രൂപയും എല്‍എക്സ്‌ഐ വകഭേദത്തിന് 4.05 ലക്ഷം രൂപയും വിഎക്സ്‌ഐയ്ക്ക് 4.24 ലക്ഷം രൂപയും വിഎക്സ്‌ഐ എജിഎസിന് 4.67 ലക്ഷം രൂപയും വിഎക്സ്‌ഐ പ്ലസിന് 4.48 ലക്ഷം രൂപയും വിഎക്സ്‌ഐ പ്ലസ് എജിഎസിന് 4.91 ലക്ഷം രൂപയുമാണ് യഥാക്രമം വില.

വിറ്റാര ബ്രെസ്സ രൂപകല്‍പ്പന ചെയ്ത മാരുതിയുടെ ഇന്ത്യന്‍ ഗവേഷണ-വികസന സംഘമാണ് പുതിയ മോഡലും വികസിപ്പിച്ചത്. മോഡലിന്റെ മുന്‍വശത്തെ പ്രധാന ഫീച്ചറുകള്‍ നേര്‍ത്ത ഹെഡ്‌ലാമ്ബും ഹണി കോംമ്ബ് ഡിസൈന്‍ നല്‍കിയിട്ടുള്ള എയര്‍ഡാമും ബ്ലാക്ക് ഫിനീഷ് പ്ലാറ്റിക് ആവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്ബും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുമാണ്. പുത്തന്‍ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഇരട്ട മുന്‍ എയര്‍ബാഗുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനംന, പിന്‍ പാര്‍ക്കിങ് സെന്‍സര്‍, മുന്‍ പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ്, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം എന്നിവ മോഡലില്‍ മാരുതി ഉള്‍ക്കൊള്ളിച്ചു.

വിപണിയിലെ ഏറ്റവും പുതിയ ബജറ്റ് കാറായ എസ്-പ്രെസ്സോ ബിഎസ്-VI കംപ്ലയിന്റ് 1.0 ലിറ്റർ K10 പെട്രോൾ എഞ്ചിനാണ് അവതരിപ്പിക്കുന്നത്. ഇത് വരും മാസങ്ങളിൽ മറ്റ് മാരുതി കാറുകളിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. എസ്-പ്രെസ്സോയിലെ 1.0 ലിറ്റർ ബിഎസ്-VI പെട്രോൾ എഞ്ചിൻ 67 bhp കരുത്തിൽ 90 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഹൈ-റൈഡിംഗ് ഹാച്ച്ബാക്ക് നാല് വകഭേദങ്ങളിൽ തെരഞ്ഞെടുക്കാം. ഉയർന്ന വകഭേദങ്ങൾക്ക് എഎംടി ഗിയർബോക്‌സ് ഓപ്ഷനും ലഭ്യമാകും.

Leave A Reply