പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ഇന്ന് ഏഴിമല നാവിക അക്കാദമിക്ക് രാഷ്ട്രപതി സമ്മാനിക്കും

പ​​​യ്യ​​​ന്നൂ​​​ര്‍: മി​​​ക​​​ച്ച സേ​​​വ​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച് രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച സൈ​​​നി​​​ക കേ​​​ന്ദ്ര​​​ത്തി​​​ന് ന​​​ല്‍​കു​​​ന്ന പ​​​ര​​​മോ​​​ന്ന​​​ത ബ​​​ഹു​​​മ​​​തി​​​യാ​​​യ പ്ര​​​സി​​​ഡ​​​ന്‍റ​​്സ് ക​​​ള​​​ര്‍ അ​​​വാ​​​ര്‍​ഡ് ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​ഡ​​​മി​​​ക്ക് രാ​​ഷ്‌​​ട്ര​​പ​​തി രാംനാ​​ഥ് കോ​​വി​​ന്ദ് ഇ​​ന്ന് സ​​മ്മാ​​നി​​ക്കും. ​രാ​​​ജ്യ​​ര​​​ക്ഷ​​​യ്ക്ക് ക​​​ഴി​​​വു​​​റ്റ നി​​ര​​വ​​ധി ഓ​​​ഫീ​​​സ​​​ര്‍​മാ​​​രെ​​​യു​​​ള്‍​പ്പെ​​​ടെ സം​​​ഭാ​​​വ​​​ന ന​​​ല്‍​കി​​​യ മി​​​ക​​​വ് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ നാ​​​വി​​​ക പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​മാ​​​യ അ​​​ക്കാ​​​ഡ​​മി​​യെ ​അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കി ആ​​ദ​​രി​​ക്കു​​ന്ന​​ത്. ​ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ക്കാ​​ഡ​​മി​​ക്ക് പ്ര​​ത്യേ​​കം രൂ​​പ​​ക​​ല്പ​​ന ചെ​​യ്ത പ​​താ​​ക സ​​മ്മാ​​നി​​ക്കും. അ​​ക്കാ​​ഡ​​മി​​യി​​ലെ വി​​ശേ​​ഷാ​​വ​​സ​​ര​​ങ്ങ​​ളി​​ൽ ഈ ​​പ​​താ​​ക ഉ​​പ​​യോ​​ഗി​​ക്കും.

രാവിലെ എട്ടു മണിക്ക് ഏഴിമല നാവിക അക്കാദമി പരേഡ് ഗ്രൌണ്ടിലാണ് അവാര്‍ഡ് ദാനചടങ്ങ്. ചടങ്ങിന് ശേഷം നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി രാഷട്രപതി കൂടിക്കാഴ്ച നടത്തും. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ചടങ്ങില്‍ പങ്കെടുക്കാനായി വ്യോമസേനാ വിമാനത്തില്‍ രാഷ്ട്രപതി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം പതിനൊന്നരയോടെ രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.

2009ല്‍ ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച അ​​​ക്കാ​​​ഡ​​​മി​​​യി​​​ല്‍​ നി​​​ന്ന് ഇ​​​തു​​​വ​​​രെ 18 ബാ​​​ച്ചു​​​ക​​​ളാ​​​ണ് പ​​​രി​​​ശീ​​​ല​​​നം ക​​ഴി​​ഞ്ഞു പു​​​റ​​​ത്തി​​​റ​​യ​​​ങ്ങി​​​യത്. 5,390 ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും 531 വ​​​നി​​​താ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും 33 അ​​​ന്താ​​​രാ​​​ഷ്‌​​ട്ര കേ​​​ഡ​​​റ്റു​​​ക​​​ളും പ​​​ത്ത് വ​​​ര്‍​ഷ​​​ത്തി​​​നി​​​ട​​​യി​​​ല്‍ ഇ​​​വിടെ ​​​നി​​​ന്നു പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു.​

നേ​​​വി​​​യു​​​ടെ അ​​​ന്പതാം വാ​​​ര്‍​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന വേ​​​ള​​​യി​​​ലു​​ള്ള അ​​​വാ​​​ര്‍​ഡ് സ​​​മ​​​ര്‍​പ്പ​​​ണ​​​ത്തി​​​നാ​​​യി ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ക​​​ണ്ണൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലും പി​​​ന്നീ​​​ട് ഹെ​​​ലി​​​ക്കോ​​​പ്ട​​റി​​​ല്‍ ഏ​​​ഴി​​​മ​​​ല​​​യി​​​ലു​​​മെ​​​ത്തി​​​യ രാ​​​ഷ്‌​​ട്ര​​​പ​​​തി രാ​​​ത്രി അ​​ക്കാ​​ഡ​​മി ആ​​​സ്ഥാ​​​ന​​​ത്താ​​​ണ് ത​​​ങ്ങി​​​യ​​​ത്. ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​ന് അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ അ​​ര​​ങ്ങേ​​റു​​ന്ന പ്രൗ​​​ഢ​​​ഗം​​​ഭീ​​​ര​​​മാ​​​യ ച​​​ട​​​ങ്ങി​​​ൽ സ​​​ര്‍​വ സൈ​​​ന്യാ​​​ധി​​​പ​​​നാ​​​യ രാ​​​ഷ്‌​​ട്ര​​​പ​​​തി അ​​​വാ​​​ര്‍​ഡ് സ​​​മ്മാ​​​നി​​​ക്കും.​ സേ​​​നാ പ​​​രേ​​​ഡി​​​നൊ​​​പ്പം ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് അ​​​വാ​​ര്‍​ഡ് ന​​​ല്‍​കു​​​ക. വി​​​വി​​​ധ സേ​​​നാ മേ​​​ധാ​​​വി​​​ക​​​ള്‍, സം​​​സ്ഥാ​​​ന ഗ​​​വ​​​ര്‍​ണ​​​ര്‍, മ​​​ന്ത്രി​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​ക്ക് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഈ​​ അ​​​വാ​​​ര്‍​ഡ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. 2017 ല്‍ ​​​നേ​​​വി​​​യു​​​ടെ അ​​​ന്ത​​​ര്‍​വാ​​​ഹി​​​നി വി​​​ഭാ​​​ഗ​​​ത്തി​​​ന് ഈ ​​​അ​​​വാ​​​ര്‍​ഡ് ല​​​ഭി​​​ച്ചി​​​രു​​​ന്നു.

Leave A Reply