സൗദിയില്‍ സൈനികനെ കൊലപ്പെടുത്തിയ ഭീകരന് വധശിക്ഷ

ജിദ്ദ:സൗദിയില്‍ സൈനികനെ കൊലപ്പെടുത്തിയ ഭീകരന്  പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.

ഡ്യൂട്ടിക്കിടെ സുരക്ഷാ ഭടനെ കുത്തിക്കൊലപ്പെടുത്തല്‍, സൈനിക ആസ്ഥാനത്തിന്റെ മതില്‍ ചാടിക്കടന്ന് സുരക്ഷാ സൈനികരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തല്‍, സുരക്ഷാ ഭടന്മാര്‍ക്ക്‌നേരെ നിറയൊഴിക്കല്‍, ഐ.എസിനെ പിന്തുണക്കല്‍ എന്നീ ആരോപണങ്ങളില്‍ ഭീകരന്‍ കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിഞ്ഞു.പ്രതിയുടെ പക്കല്‍ കണ്ടെത്തിയ ഉപകരണങ്ങള്‍ കണ്ടുകെട്ടുന്നതിനും കോടതി വിധിച്ചു.

Leave A Reply