ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ  നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഷെയ്ഖ് ഖലീഫെയാണ് നരേന്ദ്ര മോദി അനുശോചനം അറിയിച്ചത്.

ദുഃഖത്തിന്റെ വേളയിൽ നഹ്യാൻ കുടുംബത്തിനും യുഎഇയിലെ ജനങ്ങൾക്കുമൊപ്പമാണ് തങ്ങളുടെ പ്രാർഥനകളെന്ന്  പ്രധാനമന്ത്രി  ട്വിറ്ററിൽ കുറിച്ചു. തിങ്കളാഴ്ചയാണ് യുഎഇ ഭരണാധികാരിയുടെ പ്രതിനിധിയായിരുന്ന ഷെയ്ഖ് സുൽത്താന്‍ അന്തരിച്ചത്.ഷെയ്ഖ് സുൽത്താന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം നടക്കുകയാണ്.

 

Leave A Reply