ഔഡി ക്യൂ8 ഇന്ത്യന്‍ വിപണിയിലേക്ക്; വില 48.66 ലക്ഷം രൂപ

ജര്‍മ്മന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ ഔഡിയുടെ പുതിയ ക്യൂ8 ഇന്ത്യന്‍ വിപണിയിലേക്ക്. അടുത്ത വര്‍ഷം ജനുവരി ആദ്യം തന്നെ വാഹനം ഇന്ത്യന്‍ നിരത്തില്‍ എത്തും.

അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ ക്യൂ8 ല്‍ ആറ് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്‌ട്രോമാഗ്‌നെറ്റിക്ക് പാര്‍ക്കിംഗ് ബ്രേക്ക്, എന്നിവയാണ് സുരക്ഷയ്ക്കായുള്ള സജീകരണം.

ഔഡി ക്യൂ8ന് ഇപ്പോള്‍ 68,200 യുഎസ് ഡോളറാണ് വിലയുള്ളത് ഇന്ത്യന്‍ കറന്‍സി ഏകദേശം 48.66 ലക്ഷം രൂപ ആയിരിക്കും വാഹനത്തിന്റെ വില. മാത്രമല്ല ബിഎസ്6 മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായ ഔഡിയുടെ രണ്ടാമത്തെ കാറായിരിക്കും ക്യൂ8 എസ്യുവി.എന്നാല്‍ ഇന്ത്യന്‍ പതിപ്പ് എസ്യുവിയുടെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും കമ്ബനി പുറത്തുവിട്ടിട്ടില്ല.

Leave A Reply