യുഡിഎഫ് നേതാക്കൾ ഇന്ന് ശബരിമലയിലേക്ക്

യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് ശബരിമല സന്ദർശിക്കും. മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അസൗകര്യങ്ങൾ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് നേതാക്കന്മാരുടെ ഈ ശബരിമല സന്ദർശനം. യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വി എസ് ശിവകുമാർ എംഎൽഎ, പാറയ്ക്കൽ അബ്ദുള്ള, മോൻസ് ജോസഫ് എംഎൽഎ, ഡോ. ജയരാജ് എംഎൽഎ തുടങ്ങിയവരാണ് സന്ദർശനം നടത്തുന്നത്.

Leave A Reply