സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​: അ​ടി​യ​ന്ത​ര പ്ര​മേ​യത്തിന് അ​നു​മ​തി നി​ഷേ​ധിച്ചു; പ്ര​തി​പ​ക്ഷം സ​ഭ​ ബഹിഷ്ക്കരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ട്ര​ഷ​റി നി​യ​ന്ത്ര​ണ​വും സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് അ​വ​ത​ര​ണ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. സം​സ്ഥാ​നം സാ​ന്പ​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി.​ഡി. സ​തീ​ശ​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യത്.

അ​തേ​സ​മ​യം, ജി​എ​സ്ടി കു​ടി​ശി​ക തുക കി​ട്ടാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കേ​ര​ള​ത്തി​ലേ​തു പോ​ലെ മാ​ന്ദ്യ​വി​രു​ദ്ധ പാ​ക്കേ​ജ് കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ലു​മി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. മന്ത്രിയുടെ മ​റു​പ​ടി​യെ തു​ട​ർ​ന്ന് സ്പീ​ക്ക​ർ അ​വ​ത​ര​ണ അ​നു​മ​തി നി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി.

Leave A Reply