മുഖം മറച്ച് എത്തിയ രണ്ടുപേർ കുപ്പിയിലെ ദ്രാവകം ബൈക്കിലൊഴിച്ച് തീയിട്ടു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: വാണിമേല്‍ പരപ്പുപാറയില്‍ വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നാല് ഇരുചക്രവാഹനങ്ങള്‍ കത്തിച്ചു. വീട്ടുടമ കോരമ്മന്‍ചുരത്തില്‍ കുഞ്ഞാലിയുടെ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും ബന്ധുക്കളുടെ രണ്ട് വാഹനം ഭാഗികമായും കത്തിനശിച്ചു.

സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുഖം മറച്ചെത്തിയ രണ്ടുപേര്‍ കുപ്പിയില്‍ കരുതിയ ദ്രാവകം ബൈക്കിലൊഴിച്ച് തീകത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വളയം പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply