കായികവികസനരംഗത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കും : മന്ത്രി ഇ.പി.ജയരാജൻ

മട്ടന്നൂർ:  മട്ടന്നൂരിൽ കായികവികസനരംഗത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ . മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു.പി. സ്കൂളിൽ നവീകരിച്ച കളിസ്ഥലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് വലിയ നിക്ഷേപത്തിന് താത്‌പര്യം അറിയിച്ചവരോട് മട്ടന്നൂരാണ് അനുയോജ്യമായ സ്ഥലമെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .

മട്ടന്നൂരിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ നീന്തൽക്കുളം സ്ഥാപിക്കാൻ 15 കോടി രൂപയുടെ പ്രവൃത്തി ഉടൻ തുടങ്ങും . അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങൾ നടത്താൻ കഴിയുന്ന തരത്തിലായിരിക്കും നീന്തൽക്കുളം നിർമിക്കുക . എല്ലാ വിദ്യാലങ്ങളിലും യോഗ പരിശീലനം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു .

Leave A Reply