നവോദയ ലാറ്ററല്‍ എന്‍ട്രി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം

കാസർഗോഡ് : പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി 2020 ഫെബ്രുവരി എട്ടിന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in,www.nvsadmissionclassnine.in എന്നീ വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 10 നകം അപേക്ഷ സമര്‍പ്പിക്കണം.അപേക്ഷകര്‍ ജില്ലയില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ ഗവണ്‍മെന്റ്/ ഗവണ്‍മെന്റ് അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 2004 മെയ് ഒന്നിനും 2008 ഏപ്രില്‍ 30 നും ഇടയില്‍ ജനിച്ചവരും ആയിരിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 04672234057, 9449334721, 7379558287, 9449101220.

Leave A Reply