സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ്സുകൾക്ക് 20 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ കോഴിക്കോട് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി യുടെ വിവിധ മത്സര പരീക്ഷകൾക്കുള്ള സൗജന്യ കോച്ചിംഗ് ക്ലാസ്സുകൾ നടത്തുന്നു. പട്ടികജാതി/ പട്ടികവർഗക്കാർക്കും ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സ്റ്റൈപന്റ് ലഭിക്കും. ആറ് മാസമാണ് പരിശീലന കാലാവധി.

താത്പര്യമുള്ളവർ ഫോൺ നമ്പർ സഹിതമുള്ള പൂർണ്ണ വിലാസം, ജാതി, വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഈ മാസം 20ന് മുമ്പ് പ്രിൻസിപ്പാൾ, പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹിൽ, കോഴിക്കോട്-5 എന്ന വിലാസത്തിൽ അപേക്ഷിക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. അപൂർണ്ണമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഫോൺ: 0495-2381624.

Leave A Reply