ബൈക്ക് മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

എടത്വ: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.  എടത്വ സെന്റ് അലോഷ്യസ് കോളേജ് ബികോം ടാക്‌സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി തകഴി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ചെക്കിടിക്കാട് പഴയപുരയ്ക്കല്‍ ആശാംപറമ്പില്‍ മിനിയുടെ മകന്‍ കെവിന്‍ ബിജു (20) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്തിന്റെ നില അതീവ ഗുരുതരമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 2.50 ന് അമ്പലപ്പുഴ-തകഴി സംസ്ഥാനപാതയില്‍ കരുമാടി ജങ്ഷന് സമീപത്തുവെച്ചായിരുന്നു അപകടം.

Leave A Reply