വീട്ടമ്മയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിലായി

ആലപ്പുഴ : ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ സ്ത്രീ പിടിയില്‍. തമിഴ്‌നാട് സ്വദേശിനി കാളിയമ്മയാണ് പിടിയിലായത്. ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്റിലായിരുന്നു സംഭവം. വൈക്കം കുന്നത്തില്‍ കോളനി സ്വദേശി രാമകൃഷ്ണന്റെ ഭാര്യ പത്മിനിയുടെ മാലയാണ് കാളിയമ്മ മോഷ്ടിച്ചത്. വൈക്കത്ത് നിന്നും ചേര്‍ത്തലയിലേക്ക് വരുന്ന ബസില്‍ അടുത്തടുത്തായാണ് ഇവരുവരും ഇരുന്നിരുന്നത്.

ചേര്‍ത്തലയില്‍ ബസ് ഇറങ്ങിയപ്പോഴാണ് മാല കാണാനില്ലെന്ന വിവരം പത്മിനി മനസ്സിലാക്കിയത്. തുടര്‍ന്ന് മാല കാണാനില്ലെന്ന വിവരം മറ്റ് യാത്രക്കാരോട് പറഞ്ഞു. സംശയം തോന്നിയ യാത്രക്കാര്‍ കാളിയമ്മയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് കാളിയമ്മയുടെ ബാഗിൽ നിന്ന് മാല കണ്ടെത്തുകയായിരുന്നു.

Leave A Reply