മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

കൊച്ചി: മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ടന്നും  ചില കാര്യങ്ങൾ പണ്ട് മുതലേ അനുവർത്തിച്ചു വരുന്നതാണ് അത്തരം കാര്യങ്ങൾ പഴയതു പോലെ നടക്കുന്ന തന്നെയാണ് നല്ലതെന്നും അദ്ദേഹം  പറഞ്ഞു. അയോധ്യയിൽ പുനഃപരിശോധന ഹർജി നൽകണമെന്നതാണ് നിലപാടെന്നും കാന്തപുരം പറഞ്ഞു.

അയോധ്യ കേസിൽ മുസ്ലിം വ്യക്തി നിയമ ബോർഡിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. വിധിയിൽ പുനപരിശോധന ഹർജി നൽകുകയാണ് വേണ്ടത്. ഓൾ ഇന്ത്യ മുഫ്തി അസോസിയേഷൻ ഇത് സംബന്ധിച്ച് അടുത്ത ദിവസം യോഗം ചേരും. യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply