നാൽപത്തിയൊന്നിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ബിജു മേനോൻ, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി തിയറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് നാൽപത്തിയൊന്ന്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ലാൽ സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ പി.ജി.പ്രഗീഷ് ആണ്.

എസ്.കുമാർ ആണ് ഛായാഗ്രഹണം.എൽ ജെ ഫിലിംസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശരൺജിത്ത്,ധന്യ എസ്, ഇന്ദ്രൻസ്,സുരേഷ് കൃഷ്ണ,കോട്ടയം പ്രദീപ്‌,വിജിലേഷ് കാരയാട്,ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave A Reply