ഖ​ത്തർ ഹോ​ട്ട് എ​യ​ർ ബ​ലൂ​ൺ ഫെ​സ്​​റ്റി​വ​ൽ ഡി​സം​ബ​റി​ൽ

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​ഥ​മ ഹോ​ട്ട് എ​യ​ർ ബ​ലൂ​ൺ ഫെ​സ്​​റ്റി​വ​ൽ ഡി​സം​ബ​റി​ൽ ആ​സ്​​പ​യ​ർ പാ​ർ​ക്കി​ൽ ന​ട​ക്കും. ഡി​സം​ബ​ർ 7 മു​ത​ൽ 18 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഹോ​ട്ട് എ​യ​ർ ബ​ലൂ​ൺ ഫെ​സ്​​റ്റി​വ​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്.​

ഗൾ​ഫ് ക​പ്പ്, ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്, ഖ​ത്ത​ർ ദേ​ശീ​യ​ദി​നം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഫെ​സ്​​റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ഫെ​സ്​​റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.ഫു​ഡ് ട്ര​ക്കു​ക​ൾ, ഗ്രൗ​ണ്ട് റൈ​ഡു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വി​നോ​ദ പ​രി​പാ​ടി​ക​ളും ഫെ​സ്​​റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കും.

 

Leave A Reply