സംസ്ഥാനത്ത് അപകടങ്ങൾ പെരുകുന്നു

തിരുവനന്തപുരം:  സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ന് ഇതുവരെ 29 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു . മൂന്ന് പേർ മരിക്കുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു . പൊന്നാനിയിൽ രാത്രി 12.30ന് നടന്ന വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ നൗഷാദിന്റെ നില ഗുരുതരമായി തുടരുകയാണ്. കാറിലുണ്ടായിരുന്ന തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രാവിലെ ഒൻപത് മണി വരെ ആറ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അപകടത്തിൽ പരുക്കേറ്റ എട്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ് . തൃശൂർ മെഡിക്കൽ കോളേജിൽ രാവിലെ എട്ട് മണി വരെ 16 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു . പരിക്കേറ്റ നൗഷാദിന്റെ നില ഗുരുതരമായി തുടരുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ന് രാവിലെ 8.15 വരെ അഞ്ച് അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം . അഞ്ച് പേർക്ക് പരുക്കേറ്റു . കോട്ടയം മെഡിക്കൽ കോളേജിലും മഞ്ചേരി മെഡിക്കൽ കോളജിലും വാഹനാപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave A Reply