അഫ്ഗാനിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ അംഗമായ 241 പേര്‍ കീഴടങ്ങി

കാബുള്‍:  ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമായ 241 പേര്‍ അഫ്ഗാനിസ്ഥാൻ സർക്കാരിന് മുന്നില്‍ കീഴടങ്ങിയതായി സൈന്യം അറിയിച്ചു. നംഗ്രഹാര്‍ പ്രവിശ്യയിലെ അചിന്‍, മൊഹ്മന്‍ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായിട്ടാണ് ഇവര്‍ കീഴടങ്ങിയത് .

കീഴടങ്ങിയവരില്‍ 107 കുട്ടികളും 71 പുരുഷന്മാരും 63 സ്ത്രീകളും ഉൾപ്പെടും . കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഖ്യയാണ് ഇതെന്ന് അഫ്ഗാന്‍ സൈന്യം വ്യക്തമാക്കി  .

Leave A Reply