ശാന്തൻപാറ കൊലപാതകം: പൊലീസ് സംഘം തിരിച്ചെത്തി

രാജകുമാരി:  ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം മുംബൈയിൽ നിന്ന് തിരിച്ചെത്തി. റിജോഷിന്റെ ഭാര്യ ലിജി(29), ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വസീം(32) എന്നിവർ വിഷം ഉള്ളിൽ ചെന്ന് മുംബൈ ജെജെ ആശുപത്രിയിൽ കഴിയുന്നതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്താതെയാണ് അന്വേഷണ സംഘം മടങ്ങിയത്.

കഴിഞ്ഞ ശനിയാഴ്ച മുംബൈ പൻവേലിലെ ലോഡ്ജിൽ റിജോഷിന്റെ ഇളയ മകൾ ജൊവാന(2)യെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ലിജി, വസീം എന്നിവരെ പൻവേൽ സെൻട്രൽ പൊലീസ് മുംബൈയിലെ  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്ത വസീമും ലിജിയും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.

Leave A Reply