പ്രൊജക്ട് എഞ്ചീനിയര്‍ നിയമനം ; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18ന്

മലപ്പുറം : ശ്യാമ പ്രസാദ് മുഖര്‍ജി നാഷനല്‍ റൂര്‍ബന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എടപ്പാള്‍-വട്ടംകുളം, താനാളൂര്‍-നിറമരുതൂര്‍ ക്ലസ്റ്ററുകളില്‍ പ്രോജക്ട് എഞ്ചീനിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- ബി.ടെക്(സിവില്‍), എം.ടെക്(സിവില്‍) താത്പര്യമുള്ളവര്‍ നവംബര്‍ 18ന് രാവിലെ 11ന് കലക്ടറേറ്റിലെ അസിസ്റ്റന്റ് കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂക്ക് ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ 10ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734976.

Leave A Reply