മുഖ്യമന്ത്രിയെ എത്തിക്കാൻ ചെലവ് 4 ലക്ഷം; സുരക്ഷയ്ക്ക് 300 അംഗ സംഘം

കൊച്ചി:  ഊരിപ്പിടിച്ച വടി വാളിനിടയിലൂടെ നടന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഔദ്യോഗിക മന്ദിരത്തിൽ നിന്ന് പുറത്ത് കടക്കണമെങ്കിൽ വേണ്ടത് 300 അംഗ സുരക്ഷാ സംഘം . കട്ടപ്പനയിലെ സെന്റ് ജോർജ് പാരീഷ് ഹാളിൽ നടന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തിയത് 300 അംഗ സംഘത്തിന്റെ സുരക്ഷയിലാണ് . അതും 4 ലക്ഷം രൂപയ്ക്ക് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ .

ആദ്യം പരിപാടിയ്ക്കെത്താമെന്ന് അറിയിച്ചിരുന്ന മുഖ്യമന്ത്രി പിന്നീട് എത്താൻ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു . തുടർന്നാണ് യൂണിയൻ നേതാക്കൾ ആലോചിച്ച് മുഖ്യമന്ത്രിയെ ഹെലികോപ്റ്റർ മാർഗം കട്ടപ്പനയിൽ എത്തിക്കാൻ തീരുമാനിച്ചത് . പരിപാടിയുടെ തലേന്ന് എയർ ചാർജായി 4 ലക്ഷം രൂപ മുൻകൂർ അടച്ച ശേഷമാണ് മുഖ്യമന്ത്രി പരിപാടിക്ക് എത്തുമെന്ന് അറിയിച്ചത് തന്നെ . ഇന്റലിജൻസും, സ്പെഷൽ ബ്രാഞ്ചിന്റെ പ്രത്യേക സംഘങ്ങളും ദിവസങ്ങൾക്കു മുൻപേ വേദിയിൽ നിരീക്ഷണം ആരംഭിച്ചിരുന്നു .

കട്ടപ്പനയിൽ മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയത് 300 അംഗ സംഘമാണ് . ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണം . കമ്യൂണിസ്റ്റ് ഭീകരരിൽ നിന്ന് ഭീഷണി നിലനിൽക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടുള്ള സാഹചര്യത്തിൽ പ്രത്യേക കമാൻഡോ സംഘത്തിന്റെ അകമ്പടിയും മുഖ്യമന്ത്രിക്കുണ്ടായിരുന്നു.

Leave A Reply